കാബൂൾ: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ മാസങ്ങളിൽ മുസ്ലീം പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥനകൾ ലക്ഷ്യമിട്ടുള്ള മാരകമായ പരമ്പരയിലെ ഏറ്റവും പുതിയതാണ് സ്ഫോടനം, അവയിൽ ചിലത് തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐഎസ്ഐഎസ്) അവകാശപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രാര്‍ത്ഥന കഴിഞ്ഞ് വിശ്വാസികള്‍ മടങ്ങുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് നാല് പേര്‍ മരണപ്പെട്ടത്.
“പ്രാർത്ഥനയ്ക്ക് ശേഷം ആളുകൾ പള്ളിയിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ ഒരു സ്ഫോടനം ഉണ്ടായി,” കാബൂൾ പോലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു.
അടുത്തിടെ കാബൂളില്‍ പള്ളികള്‍ ലക്ഷ്യമിട്ട് നിരവധി തവണ ആക്രമണങ്ങളുണ്ടായിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണിത്. ആക്രമണങ്ങളില്‍ ചിലതിന്റെ ഉത്തരവാദിത്തം ഐഎസ്‌ഐഎസ് ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ ദിവസം നിരവധി വിദേശ എംബസികളുടെയും നാറ്റോയുടെയും കേന്ദ്രമായ വസീര്‍ അക്ബര്‍ ഖാനില്‍ സ്‌ഫോടനം നടന്നിരുന്നു.