ലണ്ടൻ: വിഖ്യാത എഴുത്തുകാരി ഹിലരി മാന്റൽ അന്തരിച്ചു. ‘വോൾഫ് ഹാളി’ന്റെ സ്രഷ്ടാവും രണ്ടുതവണ ബുക്കർ പുരസ്‌കാരം നേടിയ ആദ്യ എഴുത്തുകാരിയുമാണ് ഹിലരി. എഴുപത് വയസ്സായിരുന്നു. ഹിലരിയുടെ പ്രസാധകരായ ഹാർപർ കോളിൻസ് ആണ് മരണവിവരം പുറത്തുവിട്ടത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ നോവലിസ്റ്റുകളിൽ ഒരാളായി പ്രസാധകർ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്ത എഴുത്തുകാരിയാണ് ഹിലരി. വോൾഫ് ഹാൾ, ബ്രിങ് അപ് ദ ബോഡീസ് എന്നീ നോവലുകളാണ് 2009ലും 2012ലും ഹിലരിയെ ബുക്കർ പ്രൈസ് ജേതാവാക്കിയത്. ‘എ പ്ലേസ് ഓഫ് എ ഗ്രേറ്റർ സേഫ്റ്റി’ എന്ന തലക്കെട്ടിൽ 1992ൽ പുറത്തിറങ്ങിയ നോവൽ വളരെയധികം നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. എവരി ഡേ ഈസ് മദേഴ്‌സ് ഡേ, വേക്കന്റ് പൊസ്സെഷൻ, എയ്റ്റ് മന്ത്‌സ് ഓൺ ഗാസ സ്ട്രീറ്റ്, തുടങ്ങിയവയാണ് ശ്രദ്ധേയമായ രചനകൾ. ദ മിറർ ആൻഡ് ദ ലൈറ്റ് (2020) എന്ന നോവലാണ് അവസാന കൃതി.
1952 ജൂലൈ ആറിനാണ് ഡേം ഹിലരി മേരി മാന്റല്‍ തോംസണ്‍ എന്ന ഹിലരി മാന്റല്‍ ഇംഗ്‌ളണ്ടിലെ ഗ്ലസ്സോപ്പില്‍ ജനിക്കുന്നത്. ഐറിഷ് വംശജരായ മാര്‍ഗരറ്റിന്റെയും ഹെന്റി തോംസണിന്റെയും മൂന്നുമക്കളില്‍ മൂത്തവളായ ഹിലരി തന്റെ പതിനൊന്നാം വയസ്സുമുതല്‍ കുടുംബവിഭജനത്തിന്റെ തിക്താനുഭവങ്ങള്‍ തരണം ചെയ്താണ് വളര്‍ന്നത്. തന്റെ പിതാവിനെ അവസാനമായി കണ്ടത് തനിക്ക് പതിനൊന്ന് വയസ്സുള്ളപ്പോഴാമെന്ന് അവര്‍ തന്റെ ഓര്‍മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ജാക്ക് മാന്റല്‍ എന്ന രണ്ടാനച്ഛന്റെ കുടുംബപേര് തന്റെ പേരിനൊപ്പം സ്വീകരിച്ചുകൊണ്ട് വളര്‍ത്തച്ഛനോടുള്ള കടപ്പാട് എഴുത്തുകാരി കാണിക്കുകയായിരുന്നു. ‘ഗിവിങ് അപ് ദ ഗോസ്റ്റ്’ എന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരത്തില്‍ തനിക്ക് എങ്ങനെയാണ് മതവിശ്വാസം നഷ്ടപ്പെട്ടതെന്നും ഹിലരി വ്യക്തമാക്കുന്നുണ്ട്.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിഎന്നിവിടങ്ങളില്‍ നിന്നും നിയമബിരുദം നേടിയ ഹിലരി തന്റെ കലാലയ കാലയളവുകളില്‍ കടുത്ത സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രവര്‍ത്തകയും പ്രചാരകയുമായിരുന്നു. സര്‍വകലാശാല പഠനത്തിന് ശേഷം വയോജനങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്തു. 1973-ലാണ് ജിയോളജിസ്റ്റായ ജെറാള്‍ഡ് മാക്ഇവാനെ വിവാഹം കഴിക്കുന്നത്. പിറ്റെ വര്‍ഷം തന്നെ എഴുത്തിലേക്ക് ഹിലരി ശ്രദ്ധകൊടുത്തുതുടങ്ങി. ഫ്രഞ്ച് വിപ്ലവമായിരുന്നു ഹിലരി ആദ്യം ശ്രദ്ധ നല്‍കിയ പ്രമേയം. ‘എ പ്ലേസ് ഓഫ് എ ഗ്രേറ്റര്‍ സേഫ്റ്റി’ എന്ന തലക്കെട്ടില്‍ 1992-ലാണ് പക്ഷേ നോവല്‍ പുറത്തിറങ്ങിയത്. നോവല്‍ വളരെയധികം നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. ഇംഗ്ലണ്ടിലെ മികച്ച എഴുത്തുകാരില്‍ ഒരാളായി ഉയരാന്‍ ഹിലരിക്ക് അധികകാലം കാത്തുനില്‍ക്കേണ്ടി വന്നില്ല. ലണ്ടന്‍ റിവ്യൂ ഓഫ് ബുക്‌സ് എന്ന പ്രസിദ്ധീകരണത്തില്‍ തന്റെ അനുഭവക്കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങിയതോടെ ഹിലരിയെ ജനങ്ങള്‍ ഏറ്റെടുത്തുതുടങ്ങി. 1981-ല്‍ ജെറാള്‍ഡില്‍ നിന്നും വിവാഹമോചനം നേടിയ ഹിലരി പിറ്റേവര്‍ഷം തന്നെ അദ്ദേഹത്തെ വീണ്ടും വിവാഹം ചെയ്തു.
എവരി ഡേ ഈസ് മദേഴ്‌സ് ഡേ, വേക്കന്റ് പൊസ്സെഷന്‍, എയ്റ്റ് മന്ത്‌സ് ഓണ്‍ ഗാസ സ്ട്രീറ്റ്, തുടങ്ങിയ ശ്രദ്ധേയമായ രചനകള്‍ ഹിലരി സാഹിത്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. വോള്‍ഫ് ഹാള്‍, ബ്രിങ് അപ് ദ ബോഡീസ് എന്നീ നോവലുകളിലൂടെ യഥാക്രമം 2009ലും 2012ലും ബുക്കര്‍ പ്രൈസ് ഹിലരി സ്വന്തമാക്കി. രണ്ടു നോവലുകളുടെയും നാടകാവിഷ്‌കാരവും സിനിമാരൂപവും വൈകാതെ തന്നെ വരികയും ചെയ്തു. ദ മിറര്‍ ആന്‍ഡ് ദ ലൈറ്റ് (2020) എന്ന നോവലാണ് അവസാന കൃതി.