സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിവാഹത്തിന് താരം സമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ വരുന്നത്. താരത്തിന്റെ ഗുരുവായ സദ്ഗുരു ജഗ്ദീഷ് വാസുദേവിന്റെ നിർദേശ പ്രകാരമാണ് സാമന്ത രണ്ടാം വിവാഹത്തിനൊരുങ്ങുന്നത് എന്നാണ് റിപോർട്ടുകൾ .
ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ നടൻ നാഗ ചൈതന്യയുമായി 2017 ഒക്ടോബറിലായിരുന്നു സാമന്തയുടെ വിവാഹം. നാലു വർഷത്തിന് ശേഷം, 2021ൽ ഇവർ വേർപിരിഞ്ഞു. നിരവധി സിനിമകളാണ് സാമന്തയുടേതായി റിലീസിനൊരുങ്ങുന്നത് . യശോദയാണ് പുതിയ ചിത്രം. ഉണ്ണി മുകുന്ദനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കൂടാതെ ശാകുന്തളവും താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രമാണ്.