വിമാനത്തിനുള്ളില്‍ പുകവലിച്ച കേസില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ബോബി കതാരിയയ്ക്ക് ഡല്‍ഹി കോടതിഇടക്കാല ജാമ്യം അനുവദിച്ചത്. സ്പൈസ് ജെറ്റ് വിമാനത്തിലിരുന്ന് പുകവലിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നായിരുന്നു ഡല്‍ഹി പോലീസ് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഓഗസ്റ്റ് 13ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ബോബി കതാരിയയ്ക്കെതിരെ സ്പൈസ് ജെറ്റും പരാതി നല്‍കിയിരുന്നു.ദുബായിലെ ഒരു ഡെമോ വിമാനത്തിനുള്ളില്‍ ചിത്രീകരിച്ചതാണ് ആ വീഡിയോയെന്ന് ബോബി കതാരിയ പറഞ്ഞു. തന്റെ ബയോപിക്കിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ആ ഷൂട്ടിങ് വീഡിയോയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിട്ടുള്ളത്. ഞാന്‍ പുകവലിക്കുന്ന വീഡിയോ ദുബായിലെ ഒരു ഡെമോ വിമാനത്തിലാണ് ഷൂട്ട് ചെയ്തതെന്നും ബോബി പറഞ്ഞിരുന്നു. വിമാനത്തിനുള്ളില്‍ ഒരാള്‍ക്ക് സിഗരറ്റും ലൈറ്ററും എങ്ങനെ കൊണ്ടുപോകാന്‍ കഴിയുമെന്നും ഉത്തരാഖണ്ഡ് വീഡിയോ 2019 ലേതാണെന്നും അതും ബയോപിക്കിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.