തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട. ബാലരാമപുരത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 158 കോടിയുടെ ഹെറോയിനാണ് ഡിആർഐ പിടികൂടിയത്.
ആഫ്രിക്കയിൽനിന്നും എത്തിച്ച ഹെറോയിനാണ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ രമേശ്, സന്തോഷ് എന്നിവർ പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
സിംബാബ്വെ ഹരാരെയിൽ നിന്നും മുംബൈയിലെത്തിച്ച ശേഷം ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ഇവര്‍ എങ്ങോട്ടാണ്, ആര്‍ക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ചതെന്ന കാര്യത്തില്‍ വ്യക്തതയല്ല.