പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ 12 വയസ്സുകാരനു പീഡനം. സീനിയർ വിദ്യാർഥികളാണു പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
സംഭവത്തിൽ കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി. പരാതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറും.