പന്തീരങ്കാവ്: കോഴിക്കോട് പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് എത്തിയ പതിമൂന്നുകാരിക്ക് ക്രൂരമര്‍ദനം. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് ജോലി ചെയ്യുന്ന വീട്ടിലുള്ളവര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതിമാര്‍ക്കെതിരേ പന്തീരാങ്കാവ് പോലീസ് കേസെടുത്തു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് കുട്ടിയെ ജോലിക്ക് നിർത്തിയത്. ബെൽറ്റ് കൊണ്ട് അടിച്ചെന്നും പൊള്ളലേൽപ്പിച്ചെന്നും കുട്ടി പരാതി നൽകി. സംഭവത്തിൽ കുട്ടിയുടെ മൊഴി പന്തിരാങ്കാവ് പോലീസ് രേഖപ്പെടുത്തി. അയൽവാസികളാണ് മർദ്ദന വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ദമ്പതിമാര്ക്കെതിരേബാലവേല നിരോധന വകുപ്പ് പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ബിഹാറില്‍നിന്ന് അനധികൃതമായി കുട്ടിയെ കൊണ്ട് വന്നതിന് കുട്ടിക്കടത്ത് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.