കാട്ടാക്കട ആക്രമണത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് കൂടി ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് മർദ്ദനത്തിന് ഇരയായ രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
കുട്ടിയുടെ മുന്നിൽ വെച്ച് പിതാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോയിൽ കുട്ടിയുടെ മുന്നിൽവെച്ച് മർദ്ദിക്കല്ലേ എന്ന് ഒരാൾ കെഎസ്ആർടിസി ജീവനക്കാരോട് പറയുന്നത് കേൾക്കാം. പ്രേമൻ കുട്ടിയുടെ കൺസെഷൻ ടിക്കറ്റ് പുതുക്കാനായാണ് കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിൽ എത്തിയത്. കോഴ്‌സ് സർട്ടിഫിക്കറ്റ് ഹജരാക്കിയാൽ മാത്രമെ കൺസെഷൻ ടിക്കറ്റ് പുതുക്കി നൽകൂ എന്ന് ജീവനക്കാർ പ്രേമനോട് പറഞ്ഞു.ഇതേ തുടർന്നുള്ള വാക്കുതർക്കത്തിനുമിടെയാണ് മർദ്ദനത്തിലേക്ക് എത്തിയത്.