15 ദിവസം മുമ്പ് ഒളിച്ചോടിയ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെയാണ് മൊഹന്ദ് വനത്തിലെ മരത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബിഹാരിഗഡ് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
അന്വേഷണത്തില്‍ ബൊഹാദ്പൂരിനടുത്തുളള പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി 15 ദിവസം മുമ്പ് കാമുകനോടൊപ്പം ഒളിച്ചോടിയതായി പോലീസ് കണ്ടെത്തി. സെപ്തംബര്‍ നാലിന് പെണ്‍കുട്ടിയുടെ കുടുംബം ആണ്‍കുട്ടിക്കെതിരെ നാഗ്പാല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇരുവരും ഒളിവിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം