പഞ്ചാബില്‍ മലയാളി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ഫഗ്വാരയിലെ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന ബി.ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. വിവരം പുറത്തറിഞ്ഞതോടെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായതോടെ യൂണിവേഴ്സിറ്റിക്ക് പുറത്ത് പോലീസുകാര്‍ തമ്പടിച്ചിട്ടുണ്ട്.
വിദ്യര്‍ഥിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ആത്മഹത്യ കുറിപ്പില്‍ നിന്ന് സൂചന ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.വിദ്യാര്‍ഥിയുടെ രക്ഷിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് കപൂര്‍ത്തല ജില്ലാ ഭരണകൂടം വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു.