വിഴിഞ്ഞം സമരക്കാരുമായി ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച്ച നടത്തും. ദില്ലിക്ക് പോകുന്നതിന് മുമ്പാണ് ഗവർണർ ഇന്ന് സമരക്കാരുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. സമരത്തിന്‍റെ വിശദാംശങ്ങള്‍ നല്‍കാന്‍ പ്രതിഷേധക്കാരോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഈ മാസം കേരളത്തിലേക്ക് ഗവര്‍ണര്‍ മടങ്ങിവരില്ല. ഗവർണറുടെ മടക്കം അടുത്ത മാസം ആദ്യം ആയിരിക്കും .
സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഇന്ന് ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്. ആകെ 11 ബില്ലുകളാണ് സഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടില്ല. ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്.