ഗവര്‍ണര്‍ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി മാറണമെന്ന അത്യാഗ്രഹമാണ് മുഖ്യമന്ത്രിക്കെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ആരോപണം. സംസ്ഥാനമൊട്ടാകെ സിപിഐഎമ്മിന് ആധിപത്യമുള്ള എല്ലായിടത്തും കയ്യൂക്ക് കാണിക്കാന്‍ സിപിഐഎമ്മും മുഖ്യമന്ത്രിയും ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്റെ ഭാര്യയുടെ നിയമനം ചോദ്യം ചെയ്യും വരെ ഗവർണർക്കെതിരെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഗവണര്‍ സ്ഥാനം ഭരണഘടനാപരമായ പദവിയാണെന്ന് ഓര്‍ക്കേണ്ടത് മുഖ്യമന്ത്രിയാണ്. വലിയ ചുമതലകള്‍ വേണ്ട എന്നു വച്ച് ത്യാഗം ചെയ്ത ആളാണ് ഗവര്‍ണര്‍. കേരളത്തിലെ ഗവര്‍ണര്‍ അസ്വസ്ഥനാണ്. മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ പറയുന്നിടത്തെല്ലാം ഗവര്‍ണര്‍ ഒപ്പുവയ്ക്കണമെന്ന് വാശി പിടിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
കെ സുരേന്ദ്രന്റെ മകന്റെ നിയമന വിഷയത്തില്‍, അര്‍ഹതപ്പെട്ട സര്‍ട്ടിഫിക്കറ്റുമായാണ് സുരേന്ദ്രന്റെ മകന്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.