പ്ലസ് വണ്‍ സ്‌കൂള്‍- കോംബിനേഷന്‍ മാറ്റത്തിനുള്ള അലോട്ടുമെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നു കൂടി. മാറ്റം ലഭിച്ചവര്‍ പുതിയ അലോട്ടുമെന്റ് അനുസരിച്ചുള്ള പ്രവേശനം നേടണം.സ്‌കൂള്‍ മാറ്റം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം പ്രവേശനം നേടിയ സ്‌കൂളില്‍ അടച്ച ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ തിരികെ ലഭിക്കാന്‍ അപേക്ഷിക്കാം. പുതിയ സ്‌കൂളില്‍ ഇത് അടയ്ക്കണം. ഫീസ് ആദ്യ സ്‌കൂളില്‍ അടച്ചതു മതിയാകും. ഇതിന്റെ രസീത് പുതിയ സ്‌കൂളില്‍ നല്‍കണം. പുതിയ പ്രവേശനം നേടുമ്പോള്‍ അധിക ഫീസ് ആവശ്യമുണ്ടെങ്കില്‍ അതും അടയ്ക്കണം.
സ്‌കൂളുകളില്‍ ഒഴിവുള്ള സീറ്റുകളും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള നിര്‍ദേശങ്ങളും 22 ന് രാവിലെ ഒമ്പതിന് പ്രവേശന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ മാസം 30 ന് ഈ വര്‍ഷത്തെ പ്ലസ് വണ്‍ അഡ്മിഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കും.