രോഗങ്ങൾ മൂലം ഏറെ ബുദ്ധിമുട്ടുകയാണ് അടിമാലി ഇരുമ്പുപാലം മെഴുകുംചാലില്‍ സായ്ബൂത്തിയില്‍ റെജി ശങ്കറും ഭാര്യ അരുന്ധതിയും നാല് കുട്ടികളും.റെജി ശങ്കറിന് ഒരുവര്‍ഷംമുമ്പ് ഹൃദ്രോഗം വന്നു. ഒന്‍പതുമാസത്തിനിടെ മൂന്നുതവണ ഹൃദയാഘാതമുണ്ടായപോൾ വസ്തുക്കള്‍ വരെ വിറ്റ് ചികിത്സിക്കുകയായിരുന്നു. ഇതിനിടെ മൂന്നുമാസം മുന്‍പ് ഭാര്യ അരുന്ധതിയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചു. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കീമോ തെറാപ്പി ചെയ്യുന്നു.ഇവരുടെ നാലുമക്കളില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നട്ടെല്ലിന് വളവ് ഉണ്ടാകുന്ന സ്‌കോളിയോസിസ് രോഗം പിടിപെട്ടു. പിന്നാലെ മകന് പാന്‍ക്രിയാസ് സംബന്ധമായ രോഗവും വന്നു. ഇതോടെ കുട്ടികളും ചികിത്സയിലാണ്.
സ്വന്തമായുള്ള അഞ്ചുസെന്റ് ഭൂമിയില്‍, പഞ്ചായത്തിന്റെ സഹായത്തോടെ ചെറിയ വീട് നിര്‍മിക്കാനുള്ള ശ്രമത്തിനിടെയാണ് കുടുംബാംഗങ്ങള്‍ മുഴുവനും രോഗം പിടിപെട്ടത്.
വാളറയിലെ സ്‌പൈസ് ഗാര്‍ഡനില്‍ ഗൈഡായിരുന്നു റെജി. ഭാര്യയുടെ ചികിത്സയ്ക്കായി കോട്ടയത്ത് വാടകവീട്ടിലാണ്. ഇവരുടെ കൂടെയുള്ള ഭാര്യാപിതാവിന് വൃക്കരോഗത്തിന് ഡയാലിസിസ് ചെയ്യുന്നു.തുടര്‍ചികിത്സയ്ക്ക് സഹായം തേടുകയാണ് ഇവർ. ഇതിനായി, റെജിയുടെ ഭാര്യ അരുന്ധതിയുടെ പേരില്‍ അടിമാലി എസ്.ബി.ഐ. ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍-37593055585. ഐ.എഫ്.എസ്.സി. കോഡ്- SBIN0008588. ഗൂഗിള്‍ പേ നമ്പര്‍-9539308809.