തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയി റോഷൻ മാത്യു. ബിഎംഡബ്ല്യൂ ത്രീ സീരീസ് 340 ഐ എന്ന വാഹനമാണ് താരം സ്വന്തമാക്കിയത്. 89 ലക്ഷത്തിന് മുകളിലാണ് വണ്ടിവില. അഞ്ച് വർഷത്തോളമായുള്ള ആഗ്രഹമായിരുന്നു ബിഎംഡബ്ല്യൂ എടുക്കുക എന്നത് എന്നാണ് താരം പറയുന്നത്. അവസാനം ഇഷ്ടവാഹനം എടുക്കാനായതിൽ സന്തോഷമുണ്ടെന്നും റോഷൻ കൂട്ടിച്ചേർത്തു. ഇവിഎം ഓട്ടോക്രാഫ്റ്റ് കൊച്ചിയിൽ നിന്നുമാണ് കുടുംബത്തിനൊപ്പം എത്തി റോഷൻ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.
സിബി മലയിൽ സംവിധാനം ചെയ്ത ‘കൊത്ത്’ ആണ് നടന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. . ബോളിവുഡ് ചിത്രം ‘ഡാർലിംഗ്സ്’, വിക്രം നായകനായ തമിഴ് ചിത്രം ‘കോബ്ര’, ‘ഒരു തെക്കൻ തല്ല് കേസ്’ തുടങ്ങിയ സിനിമകളും റോഷന്റേതായി ഈ വർഷം റിലീസ് ചെയ്തു.