യുകെയില്‍ ഹിന്ദു ക്ഷേത്രം നശിപ്പിച്ച് കാവി പതാക വലിച്ചു താഴ്ത്തി ആക്രമണം. യുകെയിലെ ഈസ്റ്റ് ലെസ്റ്ററിലുള്ള ഒരു ഹിന്ദു ക്ഷേത്രത്തിലാണ് അജ്ഞാത സംഘം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ലെസ്റ്റര്‍ഷയര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.വീഡിയോയില്‍, കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ ഒരു ക്ഷേത്രത്തിന്റെ മതിലില്‍ കയറി കാവി പതാക വലിച്ചു താഴ്ത്തുന്നതായും ഒരു കൂട്ടം ആളുകള്‍ ആര്‍പ്പുവിളിക്കുന്നതായും കാണാം.
‘മെല്‍ട്ടണ്‍ റോഡിലെ മതപരമായ കെട്ടിടത്തിന് പുറത്ത് ഒരാള്‍ പതാക വലിച്ചെറിയുന്നത് കാണിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങള്‍ക്കറിയാം. ഉദ്യോഗസ്ഥര്‍ പൊതുനിരത്തിലെ ക്രമസമാധാനം പരിപാലിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചതെന്ന് തോന്നുന്നു. അക്രമമോ ക്രമസമാധാന ലംഘനമോ ഞങ്ങള്‍ അനുവദിക്കില്ല, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നു എന്ന് ലെസ്റ്റര്‍ഷയര്‍ പോലീസ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പ് മത്സരത്തില്‍ ഇന്ത്യ, പാകിസ്ഥാനെ പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് ഹിന്ദു-മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഇപ്പോള്‍ ഈ ആക്രമണം നടക്കുന്നത്.
Any other group acting like this, would see cops in riot gear out – why are @leicspolice taking such a soft line with these thugs?#Leicester
— Steve in London 🇬🇧 (@LordCLQTR) September 18, 2022