അട്ടപ്പാടി മധു വധക്കേസില്‍ 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടി ശെരിവച്ച് ഹൈക്കോടതി.കേസിലാകെ 12 പ്രതികളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഉത്തരവ്. 11-ാം പ്രതി ഷംസുദ്ദീന് കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതിയാണ് സാക്ഷികളെ സ്വാധീനിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മധു കേസിലെ മുഴുവന്‍ പ്രതികളുടേയും ജാമ്യം റദ്ദ് ചെയ്ത് ജയിലിലടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്.
പാലക്കാട് പ്രത്യേക കോടതിയില്‍ അന്ന് ഹാജരായ മൂന്ന് പ്രതികളെ അന്നു തന്നെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയിലെത്തിയത്. ഇതിനാലാണ് 11 പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളിയിരിക്കുന്നത്. വിചാരണക്കോടതി ഉത്തരവില്‍ അപാകതയില്ലെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്ന കണ്ടെത്തലില്‍ ജാമ്യം റദ്ദാക്കിയ നടപടി ശരി വയ്ക്കുകയുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.