വിനയന്റെ 19 ആം നൂറ്റാണ്ടിന്റെ ആദ്യ ആഴ്ചയിലെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആദ്യ ആഴ്ചയിൽ 23.6 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. റെക്കോര്‍ഡ് കളക്ഷനാണ് സൂപ്പര്‍സ്റ്റാറുകളില്ലാതെ എത്തിയ ഈ ചിത്രത്തിന് ലഭിക്കുന്നത്. ലോകത്താകമാനം അഞ്ഞൂറിലധികം തീയറ്ററുകളിലായാണ് എത്തിയത്. രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോൾ കൂടുതൽ തിയറ്ററുകളിലേക്ക് ചിത്രം എത്തി.
ചിത്രത്തിന്റെ മികച്ച വിജയത്തിന്റെ സന്തോഷം പങ്കുവച്ച് സംവിധായകൻ വിനയൻ രംഗത്തെത്തി. രണ്ടാമത്തെ ആഴ്ചയിലും കൂടുതൽ ആവേശത്തോടെ പത്തൊൻപതാം നൂറ്റാണ്ട്. പ്രേക്ഷകർ സ്വികരിക്കുന്നു എന്നതിൽ ഏറെ സന്തോഷം.. സിനിമ വിജയിച്ചു എന്നതിനോടൊപ്പം പുതിയൊരു ആക്ഷൻ ഹീറോയെ മലയാള സിനിമയ്കു സമ്മാനിച്ചു എന്നതിലാണ് ഏറെ സന്തോഷം.. ഒപ്പം തന്നെ നിർമ്മാതാവായ ഗോകുലം ഗോപാലേട്ടനെ പോലെ തൻേടവും, കലാഹൃദയവുമുള്ള ഒരു വ്യക്തിത്വത്തിൻെറ വിജയം കൂടിയാണിത് എന്നാണ് അദ്ദേഹം കുറിച്ചത്.
ആക്ഷന്‍ പാക്ക്ഡ് പീരിയോഡിക്കല്‍ സിനിമയായാണ് ചിത്രമെത്തിയത്. സിജു വിൽസൺ ആണ് ചിത്രത്തിലെ നായികനായി എത്തുന്നത്. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, വിഷ്ണു വിനയന്‍, ടിനിടോം , ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.