കാസർഗോഡ്: കുമ്പളയിൽ സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കുമ്പള മാവിനങ്കട്ട സ്വദേശി സൈനുദ്ധീന്റെ മകൻ സിനാൻ (22) ആണ് മരിച്ചത്. ബന്തിയോട് കുളത്തിൽ സുഹൃത്തുകൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.