ധർവാഡ്: സ്വന്തം സലൂണിൽ ജോലി ചെയ്യുന്ന ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കർണാടകയിലെ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോടതിയിൽ ഹാജരാക്കിയ മനോജ് കർജാഗിയെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ധർവാഡ് ജില്ലയിലെ സലൂണിൽ ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്യുകയാണ് യുവതി. സലൂണിന്റെ ഉടമയും കോൺഗ്രസ് നേതാവുമായ മനോജ് കർജാഗി ശനിയാഴ്ച കടയിലെത്തി തന്നെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ഇവർ ഇക്കാര്യം ഉടൻതന്നെ ആൺസുഹൃത്തിനെ അറിയിക്കുകയും അയാളും രണ്ടു സുഹൃത്തുക്കും സ്ഥലത്തെത്തി കർജാഗിയെ മർദിക്കുകയും ചെയ്തു.
ഒരു മുൻമന്ത്രിയുടെ സഹായിയായിരുന്നു ഇയാളെന്ന് കോൺഗ്രസ് പാർട്ടി പ്രതികരിച്ചു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇയാൾ നോർത്ത് വെസ്റ്റ് കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഡയറക്ടറും ആയിരുന്നു.