തായ്പേയ് സിറ്റി: തായ്വാനില് വന്‍ ഭൂചലനം. തെക്ക്-കിഴക്കന്‍ തീരദേശത്ത് ഉച്ചയ്ക്ക് 2.44 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തു കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.
ഭൂചലനത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. റെയില്‍വേ സ്റ്റേഷനുകള്‍ക്കും കേടുപാടു സംഭവിച്ചു. ഭൂചലനത്തില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടി ആടിയുലഞ്ഞു. യുലി ഗ്രാമത്തില്‍ ചുരുങ്ങിയത് ഒരു കെട്ടിടമെങ്കിലും തകര്‍ന്നിട്ടുണ്ടെന്ന് സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (സി.എന്‍.സി.) റിപ്പോര്‍ട്ട് ചെയ്തു.
ഭൂചലനം അനുഭവപ്പെട്ട മേഖലയില്‍ ശനിയാഴ്ചയും ഭൂചലനമുണ്ടായിരുന്നു. 6.6 ആയിരുന്നു ഇതിന്റെ തീവ്രത. എന്നാല്‍ ഞായറാഴ്ചത്തെ ഭൂചലനത്തിന് ശക്തി കൂടുതലായിരുന്നു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.