മലപ്പുറം: സിപിഐ ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം. പല വകുപ്പുകളുടേയും പ്രവർത്തന നിലവാരം ഉയരുന്നില്ല എന്നാണ് കുറ്റപ്പെടുത്തൽ. ആഭ്യന്തരം, കൃഷി, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, വകുപ്പുകളിൽ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം ഉണ്ടെന്നു ആണ് വിമർശനം. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ ആണ് വിമർശനം.
വീഴ്ചകൾ ശ്രദ്ധിച്ചില്ലെങ്കിൽ സർക്കാരിന്റെ ജനകീയ അംഗീകാരത്തിനും സൽപ്പേരിനും ദോഷകരമായി ബാധിക്കും. വികസന വാചാലതയിൽ പലരും സാധാരണക്കാരന്‍റെ ദൈനംദിന ആവശ്യങ്ങൾ മറക്കുന്നു. മത സാമുദായിക ശക്തികളോട് സർക്കാർ അനാവശ്യ മമത കാണിക്കുന്നു.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഇടത് എംഎല്‍എമാരായ പി വി അൻവറിനും കെ.ടി.ജലീലിനും എതിരെയും ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയര്‍ന്നു. ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അൻവർ അപഹാസ്യമാക്കുന്നു. ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ മത നിരപേക്ഷ മനസ്സുകളെ അകറ്റുമെന്നും വിമര്‍ശനമുയര്‍ന്നു.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്കെതിരേ നടത്തിയ വിമർശനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സിപിഐ മലപ്പുറം ജില്ലാ സമ്മേളന വേദിയിലായിരുന്നു കാനത്തിന്‍റെ രൂക്ഷവിമര്‍ശനം. ഇല്ലാത്ത അധികാരം ഉണ്ടെന്നു ആണ് ഗവർണറുടെ മട്ട്. കത്തുകൾ പ്രസിദ്ധപ്പെടുത്തും എന്നാണ് ഇപ്പോഴത്തെ ഭീഷണി. മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലാലോയെന്നും കാനം ചോദിച്ചു.