തൃശ്ശൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. ആര്‍എസ്എസ് ചിന്തന്‍ ബൈഠക്കില്‍ പങ്കെടുക്കാനാണ് മോഹന്‍ ഭാഗവത് തൃശൂരിലെത്തിയത്.
തൃശ്ശൂര്‍ ആനക്കല്ലിലെ പ്രാദേശിക ആര്‍.എസ്.എസ്. നേതാവ് മണികണ്ഠന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഈ വീട്ടിലേക്കാണ് ഗവര്‍ണര്‍ എത്തിയത്. ഗവര്‍ണര്‍ അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചു. മാധ്യമങ്ങളോടു പ്രതികരിക്കാതെ ആയിരുന്നു ഗവര്‍ണറുടെ മടക്കം.
ഗവര്‍ണര്‍ ആര്‍.എസ്.എസ്. അജണ്ട നടപ്പാക്കുന്നുവെന്ന സി.പി.എം. വിമര്‍ശനം ശക്തമായിരിക്കുന്ന അവസരത്തിലാണ് അദ്ദേഹം ആര്‍.എസ്.എസ്. മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് ഗവർണർ ഇന്ന് കൊച്ചിയിൽ പരസ്യ മറുപടി പറഞ്ഞിരുന്നു. പ്രിയ വർഗീസിന്റ നിയമനത്തെ പിന്തുണച്ചതും ഗവർണർ സ്ഥാനങ്ങൾ ആഗ്രഹിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളിൽ ഗവർണർക്ക് കടുത്ത അതൃപ്‌തിയുണ്ട്. വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് വീണ്ടും സൂചന നൽകുന്ന ഗവർണർ കണ്ണൂർ വിസിക്കെതിരായ നടപടി ഉടൻ കടുപ്പിക്കും. ഗവർണർക്ക് മറുപടി പറയണം എന്ന സിപിഎമ്മിന്റെ തീരുമാന പ്രകാരം ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ വിമർശനം.