മലപ്പുറം: മലപ്പുറം വണ്ടൂരിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിലൊരാൾ മരിച്ചു. കാളികാവ് പരിയങ്ങാട് സ്വദേശി മുനീർ (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി പരിക്കേറ്റ് ചികിത്സയിലാണ്.
വണ്ടൂർ ചെട്ടിയാറമ്മലിലായിരുന്നു അപകടമുണ്ടായത്.