2 കോടി 36 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. ഈ മാസം 13 നാണ് വൈദ്യുതി വിച്ഛേദിച്ചത്. സ്‌റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച സംഭവം നിരാശജനകമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതികരിച്ചു. ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വിന്റി-20 മത്സരം നടക്കാനിരിക്കെയാണ് കെഎസ്ഇബിയുടെ നടപടി.
ട്വിന്റി-20 മത്സരം നടക്കാനിരിക്കെ വൈദ്യുതി വിച്ഛേദിച്ചതിനാല്‍ കുടിശ്ശിക തുക ലഭിക്കുമെന്നാണ് കെ എസ് ഇ ബിയുടെ പ്രതീക്ഷ. കുടിശ്ശിക അടക്കേണ്ടത് സ്റ്റേഡിയം ഉടമകളായ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതാണ് തിരിച്ചടിയായത്.
ഈ മാസം ഒന്നിനാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തത്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ സജ്ജീകരിച്ച സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹ്‌മാനായിരുന്നു നിര്‍വഹിച്ചത്. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുക.