ഷാർജ: ഹൃസ്വസന്ദർശനാർത്ഥം യുഎഇയിൽ എത്തിയ ഡോ.ഫിറോസ് കുന്നംപറമ്പിലിന് ഗ്ലോബൽ പ്രവാസി അസോസിയേഷനും യാബ് ലീഗൽ സർവീസസും ചേർന്ന് ഷാർജ എയർപോർട്ടിൽ വൻ സ്വീകരണം നൽകി. സാമൂഹ്യ പ്രവർത്തകനും യാബ് ലീഗൽ സർവീസസിന്റെ സിഇഒ യും ലോക കേരള സഭാംഗവുമായ സലാം പാപ്പിനിശ്ശേരി അദ്ദേഹത്തെ സ്വീകരിച്ചു. നാളിതുവരെയായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഫിറോസ് കുന്നംപറമ്പിലിനെ ഈ അടുത്താണ് Regency international theological college ഹോണോററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ചടങ്ങിൽ മുന്ദിർ കൽപകഞ്ചേരി, സിയാദ് സലിം, ജംഷീർ വടഗിരിയിൽ, അബ്ദുൽ റഹീം ദിൽഷാദ്, മുഹമ്മദ് അർഷാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.