തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകണമെന്ന ഉത്തരവുമായി ഹൈക്കോടതി. ഇതിനുള്ള സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തണമെന്നും ഡിജിപി ഇറക്കിയ സർക്കുലറിലെ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പുള്ള വാദങ്ങൾ കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിർദേശം. നായ്ക്കളെ കൊല്ലുന്നത് സാക്ഷര കേരളത്തിന് ചേർന്നതല്ലെന്നുംതെരുവുനായകളെ കൊല്ലുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നും ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ കോടതിയിൽ വാദിച്ചു.
അതേസമയം സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സ്ഥലങ്ങളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി. ആകെ 170 ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു മാസം ശരാശരി 10 പേര്‍ക്ക് കടിയേല്‍ക്കുന്ന സ്ഥലങ്ങളെയാണ് ഹോട്ട്‌സ്‌പോട്ടില്‍ ഉൾപ്പടുത്തിയിരിക്കുന്നത്