റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച് രണ്ടുപേർ മരിച്ചു. കൊല്ലം ആവണീശ്വരം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കുന്നിക്കോട് സ്വദേശിനി സജീന, വിളക്കുടി പഞ്ചായത്തംഗം റഹീംകുട്ടി എന്നിവരാണ് മരിച്ചത്.
ഇവര്‍ കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനില്‍ കയറാന്‍ രണ്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയതായിരുന്നു. പാളത്തില്‍ വീണ പഴ്സ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നത്.