സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം- പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ ഓണ്‍ലൈനായി നടത്തുന്നതിന് അനുമതി.2023-24 അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈനായി നടത്താനുള്ള ശുപാര്‍ശ, പ്രവേശന പരീക്ഷാ കമ്മീഷണര്‍ സമര്‍പ്പിച്ചിരുന്നു.
ഓരോ അധ്യയന വര്‍ഷവും ഒരു ലക്ഷത്തില്‍ അധികം അപേക്ഷകള്‍ ഉള്ള പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളിലേക്കുളള കീം പ്രവേശന പരീക്ഷ സമയബന്ധിതമായും നിലവിലുളള സ്ഥിതിയില്‍ നിന്ന് കുറച്ചു കൂടി കാര്യക്ഷമമായും നടത്തുന്നതിന് ശുപാർശ ഉണ്ടായിരുന്നു.
സര്‍ക്കാര്‍ ഈ ശുപാര്‍ശ വിശദമായി പരിശോധിച്ച ശേഷമാണ് 2023-24 അധ്യയന വര്‍ഷം മുതല്‍ പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ ഓണ്‍ലൈനായി നടത്തുന്നതിന് അനുമതി നല്‍കിയത്.