റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ അധ്യാപികയായ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. തനിക്കെതിരെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതിലുള്ള ദേഷ്യമാണ് 50കാരനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
ശാരീരിക ഉപദ്രവം ഉണ്ടെന്ന് യുവതിയുടെ പരാതിയില്‍ ഇയാള്‍ക്ക് പൊലീസില്‍ നിന്ന് സമന്‍സ് ലഭിച്ചിരുന്നു. അധ്യാപികയായ യുവതി സ്‌കൂളില്‍ നിന്ന് മടങ്ങി വരുന്ന സമയത്ത് ഭര്‍ത്താവ് ഇവരെ കാത്തിരിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വലിച്ചിഴച്ച് അടുക്കളയില്‍ കൊണ്ടുപോയ ശേഷം കത്തി എടുത്ത് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കുറ്റം സമ്മതിച്ച ഭര്‍ത്താവ്, തനിക്ക് ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് പറഞ്ഞു. പിടിയിലായ പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.