സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് മൂന്ന് രോഗികള്‍ക്ക് മരണം മരിച്ചു. കര്‍ണാടകയിലെ ബെല്ലാരിയിലെ വിജയനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സംഭവം. രണ്ട് മണിക്കൂറിലേറെ നേരം ആശുപത്രിയിലെ വൈദ്യുതി നിലച്ചതായി മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണം കര്‍ണാടക സര്‍ക്കാര്‍ നിഷേധിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
രാവിലെയും രാത്രിയിലുമായി രണ്ട് മണിക്കൂറിലധികം നേരം ആശുപത്രിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ പവര്‍കട്ട് മൂലമാണ് രോഗികള്‍ മരിച്ചതെന്ന ആരോപണം ബെല്ലാരി ജില്ലാ കമ്മീഷണറും നിഷേധിച്ചു. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് നേരത്തെയുള്ള ദൃശ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.