ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിർത്തി ബീഫ് ഫ്രൈ തട്ടിയെടുത്തു. ഇതിനിടെ ഗുണ്ടാ സംഘത്തിന്റ നിന്ന് മർദനമേറ്റ മർദനമേറ്റ കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശി വിഷ്‌ണു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ദേശീയപാതയിൽ മറുതാമുക്കിനു സമീപമുള്ള തട്ടുകടയിൽ നിന്നു ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയത്
വഴിയിൽ ഇയാളെ രണ്ടു പേർ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു. പണമില്ലെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ബൈക്കിലിരുന്ന ബീഫ് ഫ്രൈ തട്ടിയെടുക്കുകയുമായിരുന്നു. കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വിഷ്ണു എതിർത്തതിനെ തുടർന്നാണ് മർദിച്ചത്.
ഇയാൾ ഹരിപ്പാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽപ്പോയ പ്രതികളെ പൊലീസ് പിടികൂടി. ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.