കാലതാമസമില്ലാതെ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത് തടവുപുള്ളിയുടെ മൗലിക അവകാശം .നിയമ സഹായം ലഭിക്കാതെ അഞ്ചു വര്‍ഷമായി ജയിലില്‍ കഴിയുന്ന, കൊലക്കേസ് പ്രതിക്കു ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ആയ അജയ് ഭാനോട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൗരന് അനീതിക്കിരയാവുന്നത് അടിമരാഷ്ട്രത്തിന്റെ അടയാളമാണ്. സ്വതന്ത്ര രാജ്യത്തില്‍ നീതി ജന്മാവകാശമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. തടവുപുള്ളികള്‍ക്ക് നിയമ സഹായം ലഭിക്കാത്തതുകൊണ്ട് ജാമ്യാപേക്ഷ വൈകുന്ന ഒട്ടേറെ കേസുകള്‍ രാജ്യത്തുണ്ടെന്ന് കോടതി പറഞ്ഞു.
ക്രിമിനല്‍ കേസില്‍ പെടുന്ന പ്രതികള്‍ക്ക് നിയമസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം കോടതികള്‍ക്കുണ്ട്. കണ്മുന്നില് നിയമസഹായം നിഷേധിക്കപ്പെടുമ്പോള്‍ സാക്ഷിയായിരിക്കാന്‍ കോടതിക്കാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി
2017 ഡിസംബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന അനില്‍ ഗൗഡിനാണ് കോടതി ജാമ്യം അനുവദിച്ചത്. ഗൗഡിനെതിരെ നേരിട്ടുള്ള തെളിവുകള്‍ ഒന്നുമില്ലെങ്കിലും നിയമ സഹായം ലഭിക്കാത്തതിനാല്‍ ജയിലില്‍ കഴിയുകയാണെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടി.ദാരിദ്ര്യവും സാമൂഹ്യമായ പുറത്താവലും നിയമത്തെക്കുറിച്ചുള്ള അജ്ഞതയുമാണ് ഈ കേസില്‍ ജാമ്യാപേക്ഷ വൈകാന്‍ കാരണമായതെന്ന് കോടതി വിലയിരുത്തി.