ഉത്തർപ്രദേശിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാര്‍ തൂങ്ങിമരിച്ച സംഭവത്തിൽ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ത്രീ ‘ലഖിംപൂരിലെ രണ്ട് സഹോദരിമാരുടെ മരണം ഹൃദയഭേദകമാണ്. പെണ്‍കുട്ടികളെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു, എല്ലാ ദിവസവും പത്രങ്ങളിലും ടെലിവിഷനുകളിലും തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നത് ക്രമസമാധാനനില മെച്ചപ്പെടുത്തുത്തില്ല. എല്ലാത്തിനുമുപരി, ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?’ പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
लखीमपुर (उप्र) में दो बहनों की हत्या की घटना दिल दहलाने वाली है। परिजनों का कहना है कि उन लड़कियों का दिनदहाड़े अपहरण किया गया था।
रोज अखबारों व टीवी में झूठे विज्ञापन देने से कानून व्यवस्था अच्छी नहीं हो जाती।आखिर उप्र में महिलाओं के खिलाफ जघन्य अपराध क्यों बढ़ते जा रहे हैं? pic.twitter.com/A1K3xvfeUI
— Priyanka Gandhi Vadra (@priyankagandhi) September 14, 2022
യുപിയിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് രണ്ട് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അടുത്തുള്ള ഗ്രാമത്തിലെ മൂന്ന് യുവാക്കള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മരത്തില്‍ കെട്ടിത്തൂക്കിയതാണെന്ന് കുട്ടികളുടെ അമ്മ ആരോപിച്ചു. സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. പ്രതികളായവരില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും അവരും മറ്റ് നാലു സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.