ശബരിമല തീര്‍ഥാടനത്തിന് ഇത്തവണ നിയന്ത്രണങ്ങളുണ്ടാകില്ല. പരമാവധി ഭക്തര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം. മണ്ഡല-മകരവിളക്ക് മഹോൽസവത്തിനുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഉന്നതതല യോഗത്തിൽ തീരുമാനമായി.
ശബരിമലയില്‍ കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇത്തവണയുണ്ടാകില്ല. ദർശനത്തിനുള്ള ബുക്കിങ്ങ് വെർച്വൽ ക്യൂ മുഖേനയാണ് നടപ്പാക്കും. പരമാവധി തീര്‍ഥാടകര്‍ക്ക് പ്രവേശനം നല്‍കും. മകരവിളക്ക് മഹോത്സവവും നിയന്ത്രണങ്ങള്‍ ഒഴിവാക്കി നടത്താനാണ് തീരുമാനം.