കോഴിക്കോട്: കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് ഇൻഡിഗോ എയർ ലൈൻ ജീവനക്കാർ പിടിയിൽ. സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ സാജിദ് റഹ്മാൻ , കസ്റ്റമർ സർവിസ്ഏജന്റ് സമിൽ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 4.9 കിലോഗ്രാം സ്വർണ മിശ്രിതമാണ് ഇവർ കടത്താൻ ശ്രമിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.