തിരുവനന്തപുരം: സർക്കാരിന് കീഴിലെ ഐടി പാർക്കുകളുടെ സിഇഒ ജോൺ എം തോമസ് രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് വിശദീകരണം. ഐ ടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിങ്ങിനാണ് പകരം ചുമതല.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഐടി വകുപ്പ് അറിയിച്ചു. എന്നാല്‍, ടെക്നോ പാര്‍ക്കിലെ ക്ലബ് ഹൗസിന് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങളെ ചൊല്ലിയുള്ള സമ്മര്‍ദമാണ് രാജിയിലേക്ക് നയിച്ചതെന്ന് ആരോപണമുണ്ട്. രാജി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.
കേരളത്തിലെ ഐടി പാർക്കുകളിൽ പബ്ബുകൾ നൽകാനുള്ള തീരുമാനത്തിൽ ഇദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ടെക്നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നീ മൂന്ന് ഐടി പാര്‍ക്കുകളുടെയും സിഇഒയാണ് ജോണ്‍ എം. തോമസ്. പദവിയില്‍ നിന്ന് രാജിവയ്ക്കുന്നതായി അറിയിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം സര്‍ക്കാരിന് മെയില്‍ അയച്ചിരുന്നു.