കണ്ണൂര്‍: കണ്ണൂരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ട് പശുക്കള്‍ക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരിച്ചു. ചാലയിലെയും ചിറ്റാരിപ്പറമ്പിലെയും പശുക്കള്‍ക്കാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ണൂരിലെ റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ പേവിഷ ബാധ സ്ഥിരീകരിച്ചത്.
ചാലയിലെ പശു ചത്തതോടെയാണ് പേവിഷ ബാധയെന്ന സംശയത്തില്‍ പരിശോധന നടത്തിയത്. ചിറ്റാരിപ്പറമ്പിലെ പശുവിന് രോഗലക്ഷണങ്ങള്‍ കണ്ടതോടെ ജില്ലാ പഞ്ചായത്ത് അധികൃതര്‍ പശുവിനെ കൊല്ലാന്‍ ദയാവധത്തിന് അനുമതി തേടിയിരുന്നു.
സുപ്രിംകോടതിയിലെ കേസില്‍ കക്ഷി ചേര്‍ന്നുകൊണ്ടാണ് പശുവിനെ കൊല്ലാന്‍ ദയാവധത്തിന് അനുമതി തേടിയത്. വിഷയത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കണ്ണൂരില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റത് 370 പേര്‍ക്കാണെന്നാണ് കണക്കുകള്‍.