വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന തെലുങ്ക് നടിയുടെ പരാതിയില്‍ ഫിറ്റ്നസ് ട്രെയിനര്‍ അറസ്റ്റിലായി. പ്രതിയായ ആദിത്യ കപൂറിനെതിരെ സൗത്ത് മുംബൈയിലെ കഫെ പരേഡ് പോലീസ് കേസെടുത്തു .ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമത്തിലെ 376, 323, 504, 506(2), 67, 67 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
നടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത പ്രതി തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെ വിവാഹത്തിന് പ്രതി വിസമ്മതിച്ചു . പിന്നാലെ യുവതിയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
യുവതിയുടെ ചില സ്വകാര്യ ചിത്രങ്ങളും പ്രതിയുടെ കൈവശമുണ്ടായിരുന്നു. ഇത് പരസ്യമാക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.