നഴ്സറി വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട് അനധികൃത കയ്യേറ്റം ആരോപിച്ച് പൊളിച്ചു നീക്കി. മധ്യപ്രദേശിലെ ഭോപ്പാലില്‍ റവന്യൂ ജീവനക്കാരും പോലീസും മുനിസിപ്പല്‍ കോര്‍പ്പറേഷനും ചേര്‍ന്നാണ് ഷാപുരയിലെ വസന്ത് കുഞ്ച് കോളനിക്ക് സമീപമുള്ള വീട് പൊളിച്ചു നീക്കിയത്.
വസന്ത് കുഞ്ച് കോളനിക്ക് സമീപമുള്ള പൂന്തോട്ടം കയ്യേറിയെന്നാണ് പ്രതിക്കെതിരായ ആരോപണം. വീട് പൊളിക്കുന്നതിന് മുന്നോടിയായി താമസക്കാരെ ഒഴിപ്പിച്ചിരുന്നു.
സ്‌കൂള്‍ ബസ് ഡ്രൈവറായ പ്രതി ഒരു വനിതാ ജീവനക്കാരിയുടെ സഹായത്തോടെയാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. സ്‌കൂള്‍ ബസ്സിനുള്ളില്‍ വെച്ചാണ് കുട്ടിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തത്. സംഭവത്തിന് പിന്നാലെ വന്‍ ജനരോഷം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടികളെ കയറ്റി പോകുന്ന ബസുകളില്‍ സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കി. ബസുകളില്‍ വനിതാ ജീവനക്കാരെ നിയോഗിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.