കെ ടി ജലീലിന്റെ ആസാദ് കാശ്മീര്‍ പരാമര്‍ശത്തില്‍ ജലീലിനെതിരായ പരാതി ഇന്ന് ഡല്‍ഹി റോസ് അവന്യു കോടതി വീണ്ടും പരിഗണിക്കും. ഇന്ന് കേസില്‍ അന്തിമവിധി പറയുമെന്നാണ് കോടതി ഉത്തരവ്. നേരത്തെ ജലീലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു .എന്നാൽ ഇക്കാര്യം പ്രസിദ്ധീകരിച്ച ഉത്തരവില്‍ ഇല്ലായിരുന്നു.
കേസെടുക്കാന്‍ നല്‍കിയ നിര്‍ദേശം ഉത്തരവിന്റെ ഭാഗമായി ഉള്‍പ്പെടുത്താത്തത് ഇന്ന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പരാതിക്കാരനായ സുപ്രീംകോടതി അഭിഭാഷകന്‍ ജി.എസ്.മണി പറഞ്ഞു.ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി ജലീലിനെതിരെ കേസെടുക്കാമെന്നാണ് ഡല്‍ഹി പോലീസിനോട് കോടതി പറഞ്ഞത്.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ജലീലിന്റെ പ്രസ്താവനയാണ് വിവാദമായത്. പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ജലീലിന്റെ പോസ്റ്റ്.