ചിക്കമംഗലൂരു: സിപിഐയ്ക്ക് കര്‍ണാടകയില്‍ വനിതാ ജില്ലാ സെക്രട്ടറി. ചിക്കമംഗളൂരു ജില്ലാ സെക്രട്ടറിയായി രാധാ സുന്ദരേഷിനെ തെരഞ്ഞെടുത്തു. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍, ഉഡുപ്പി ചിക്കമംഗലൂരു മണ്ഡലത്തില്‍ ഇടത് കക്ഷികളുടെ മൂന്നാം മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നേതാവാണ് രാധ. നേതൃസ്ഥാനങ്ങളില്‍ 20 ശതമാനം വനിതാ സംവരണം നടപ്പിലാക്കുമെന്ന് സിപിഐ പ്രഖ്യാപിച്ചിരുന്നു.
കേരളത്തില്‍ വനിതാ നേതാവിനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള നീക്കം വിഭാഗീയതയെ തുടര്‍ന്ന് പരാജയപ്പെട്ടത് വിവാദമായിരുന്നു. ഇടുക്കി ജില്ലാ സെക്രട്ടറിയായി പീരുമേട് മുന്‍ എംഎല്‍എ ഇ എസ് ബിജിമോളുടെ പേര് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നു.