പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ഫാമിലി സസ്പെൻസ് സെന്റിമെന്റൽ ത്രില്ലർ ചിത്രം “ഓർമ്മകളിൽ “സെപ്റ്റംബർ 23 – ന് തീയേറ്ററുകളിലെത്തുന്നു. ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. വീണാബാലചന്ദ്രന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ചില ജീവിതസാഹചര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ശങ്കർ , ഒരു ഡി ഐ ജി കഥാപാത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തുന്ന സിനിമ കൂടിയാണ് “ഓർമ്മകളിൽ ” .
https://www.youtube.com/watch?v=ZbQpRwk0muw
ശങ്കറിനു പുറമെ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി , അജയ്, ആര്യൻ കതൂരിയ , റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ . പി , സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.ബാനർ – പ്രീമിയർ സിനിമാസ് , രചന , നിർമ്മാണം, സംവിധാനം – എം. വിശ്വപ്രതാപ് , ഛായാഗ്രഹണം – നിതിൻ കെ രാജ്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – എം വിശ്വപ്രതാപ് , സംഗീതം – ജോയ് മാക്സ്‌വെൽ , ആലാപനം – ജാസി ഗിഫ്റ്റ്, സുജാത മോഹൻ , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – എ എൽ അജികുമാർ , പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, കല-ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, കോസ്‌റ്റ്യും – രവികുമാരപുരം, പ്രൊഡക്ഷൻ മാനേജർ – പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ – ടി മഗേഷ്, ഡിസൈൻസ് – വിനീത് വാസുദേവൻ, സംവിധാന സഹായികൾ – ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ് , സോബിൻ ജോസഫ് ചാക്കോ , വിതരണം – സാഗാ ഇന്റർനാഷണൽ , സ്റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് – അജേഷ് ആവണി , പി ആർ ഓ – അജയ് തുണ്ടത്തിൽ .