ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ കാണെനെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കോടിയേരി ക്ഷീണിതനാണ്, സന്ദര്‍ശകരെ നിയന്ത്രിക്കും.രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു. അപ്പോളോയില്‍ കോടിയേരിയുടെ ബന്ധുക്കളെ കണ്ടശേഷമാണ് പ്രതികരണം.
എന്നാൽ എം.വി.ഗോവിന്ദന് കോടിയേരിയെ കാണാനായില്ല. ബന്ധുക്കളോടും ഡോക്ടര്‍മാരോടുമാണ് അദ്ദേഹം സംസാരിച്ചത്. കഴിഞ്ഞയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു.