ഹൈദരാബാദ് നഗരത്തിലുണ്ടായ തീപിടിത്തത്തിൽ 7 പേർ മരിച്ചു. സെക്കന്തരാബാദിലെ പാസ്‌പോർട്ട് ഓഫിസിന് സമീപത്തുള്ള ഇലക്ട്രിക് ബൈക്ക് ഷോറൂമിലാണ് അർധരാത്രി തീ പിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ലോഡ്ജിലേക്ക് തീ പടർന്നതാണ് ദുരന്തത്തിന് ഇടയാക്കിയത്. ഏഴ് പേരുടെ മരണം ഹൈദരാബാദ് പോലീസ് സ്ഥിരീകരിച്ചു.മരിച്ചവരിൽ രണ്ടു പേര് സ്ത്രീകളാണ്. ഒമ്പത് പേരെ പരുക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.