നിർമാതാവായും നടിയായുമൊക്കെ പ്രേഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് സാന്ദ്ര തോമസ്. ഫ്രൈഡേ ഫിലിംസ് എന്ന നിർമാണ കമ്പനിയിൽ പങ്കാളിയായിരുന്നു സാന്ദ്ര.ഇപ്പോഴിതാ 10 വർഷങ്ങൾക്ക് ശേഷം പുതിയൊരു നിർമാണ കമ്പനിയുമായി എത്തിയിരിക്കുകയാണ് സാന്ദ്ര.സാന്ദ്ര തോമസ് പ്രൊഡക്ഷൻ എന്നാണ് സാന്ദ്രയുടെ കമ്പനിയുടെ പേര്. സാന്ദ്ര തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
‘നല്ല നിലാവുള്ള രാത്രി’ Starts rolling . പത്തു വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു കൂട്ടുകെട്ടിൽ നിന്നും ഉണ്ടായതാണ് എന്റെ ആദ്യ സിനിമയായ ഫ്രൈഡേ. പത്തു വർഷങ്ങൾക്കിപ്പുറം എല്ലാം ഒന്നില്നിന്നും തുടങ്ങുന്നു . കൂടെ ഉണ്ടാവണം എന്നാണ് സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsandrathomasofficial%2Fposts%2F631730068314957&show_text=true&width=500