തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി രാഹുൽ ഗാന്ധി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാകും വിഴിഞ്ഞം സമര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയെന്നും ജയറാം രമേശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ, രാഹുല്‍ വിഴിഞ്ഞം തുറമുഖം സന്ദര്ശിക്കാനിടയില്ലെന്നാണു റിപ്പോർട്ട്. അതിനിടെ വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന സമരം കടുപ്പിക്കാൻ ലത്തീൻ രൂപത തീരുമാനിച്ചു. ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് സമരമെന്ന് ലത്തീൻ രൂപത സർക്കുലറിൽ വ്യക്തമാക്കി.