ഉഡുപ്പി: മൂകാംബിക സൗപര്‍ണികയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിനി ചാന്തി ശേഖര്‍ ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഭര്‍ത്താവ് മുരുകനും മകന് ആദിത്യനുമൊത്ത് സൗപര്‍ണികയിലെ സ്നാനഘട്ടത്തില്‍ ഇറങ്ങിയതായിരുന്നു. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പെട്ട ആദിത്യനെ രക്ഷിക്കാന്‍ ചാന്തിയും മുരുകനും നദിയിലേക്ക് ചാടുകയായിരുന്നുവെന്ന് പറയുന്നു.
മുരുകന് കുട്ടിയെ രക്ഷിച്ച് പാറയില്‍ പിടിച്ചുനിന്നെങ്കിലും സന്ധ്യ ഒഴുക്കില്‍പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് മുരുകനെയും മകനെയും കരയ്ക്ക് കയറ്റിയത്. ബന്ധുക്കളായ 14 അംഗ സംഘം തിരുവോണനാളില്‍ വൈകിട്ടാണ് ക്ഷേത്രദര്‍ശനത്തിനെത്തിയത്.