ഹരിദ്വാറിലെ ഏഴ് പേര്‍ മദ്യം കഴിച്ച് മരിച്ചു. ഹരിദ്വാര്‍ പത്രി പോലീസ് സ്റ്റേഷൻ പരിധിയിലെ ഫുൽഗഢ്, ശിവ്ഗഡ് ഗ്രാമങ്ങളിൽ വ്യാജമദ്യം കഴിച്ച് ഏഴ് പേർ മരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിദ്വാർ ജില്ലയിൽ വോട്ടർമാരെ ആകർഷിക്കാൻ ചില സ്ഥാനാർത്ഥികൾ മദ്യം വിതരണം ചെയ്തതതിന് പിന്നാലെയാണ് മദ്യദുരന്തമുണ്ടായത് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവരെ നാല് പേര്‍ മരണപ്പട്ടുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നതെങ്കിലും മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക ചില ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നു. ആശുപത്രിയിൽ കഴിയുന്ന പലരുടേയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.