തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ ലത്തീൻ അതിരൂപതാ പ്രതിനിധികൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ഫാ. യൂജീൻ പെരേര ഉള്‍പ്പെടെയുള്ളവര്‍ സി.പി.ഐ ആസ്ഥാനത്തെത്തിയാണ് കാനവുമായി കൂടിക്കാഴ്ച നടത്തിയത്.
വിഴിഞ്ഞം സമരത്തില്‍ പല ചർച്ചകളും നടന്നെങ്കിലും തീരുമാനമുണ്ടാകുന്നില്ലെന്ന് യൂജീൻ പെരേര പ്രതികരിച്ചു. ഇതുവരെ നടന്ന ചർച്ചകളിൽ സർക്കാർ നിലപാടിന് വ്യക്തതയില്ലെന്നും എടുത്ത തീരുമാനങ്ങൾ നടപ്പാകുന്നില്ലെന്നും യൂജീന്‍ പറഞ്ഞു.
സമരക്കാരുടേത് ന്യായമായ ആവശ്യങ്ങളാണെന്ന് കാനം മറുപടി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാമെന്നും കാനം അറിയിച്ചു. അതെ സമയം വിഴിഞ്ഞം സമരത്തില്‍ സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീന്‍ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ഏഴാംദിവസത്തിലേക്ക് കടക്കുകയാണ്. പതിനാലാം തീയതി മൂലംപള്ളിയില്‍ നിന്ന് ആരംഭിക്കുന്ന ജനബോധന യാത്രയോടെ തുറമുഖ വിരുദ്ധസമരം സംസ്ഥാനവ്യാപകമാക്കാനാണ് അതിരൂപത തീരുമാനം. ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനത്തോടെ വിഷത്തിലെ സമവായവും അനിശ്ചിതത്വത്തിലാണ്.